
ഓരോ വേനലവധിയിലും അമ്മയോടൊപ്പം അമ്മാവന്റെ വീട്ടിലേക്ക് പോകാറുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവൻ പത്തു വയസ്സായപ്പോൾ വീട്ടിൽ വലിയ പ്രശ്നം വന്നു. അച്ഛന്റെ കടയിൽ വലിയ നഷ്ടം വന്നു. അമ്മ തീരുമാനിച്ചു –
“ഈ വേനലവധിയിൽ അമ്മാവന്റെ വീട്ടിലേക്ക് പോകേണ്ട. അച്ഛനെ സഹായിക്കണം.”
പക്ഷേ കുട്ടി പിടിവാശി പിടിച്ചു. അമ്മ പറഞ്ഞു
“ശരി, നീ ഒരാൾക്ക് പോകാൻ ധൈര്യമുണ്ടെങ്കിൽ ടിക്കറ്റ് ഞാൻ വാങ്ങി കൊണ്ട് തരാം.”
കുട്ടി സമ്മതിച്ചു. വീട്ടുകാർ ടിക്കറ്റ് വാങ്ങി കൊടുത്തു. അമ്മ അവനെ സ്റ്റേഷനിൽ കൊണ്ടുപോയി. ട്രെയിനിൽ കയറുന്നതിന് മുമ്പ് പറഞ്ഞു –
“മകനെ, പേടിയുണ്ടെങ്കിൽ നിൻ്റെ ബാഗിൽ ഒരു കത്ത് വെച്ചിട്ടുണ്ട് ആ കത്ത് വായിക്കു.”
ആദ്യത്തെ പതിനഞ്ച് മിനിറ്റ് കുട്ടി വളരെ സന്തോഷം ആയിരുന്നു. എന്നാൽ കുറച്ച് സമയത്തിനു ശേഷം ചുറ്റുമുള്ള അപരിചിതരെ കണ്ടപ്പോൾ അവൻ പേടിച്ചു. കണ്ണീർ വന്നു.
അവൻ ബാഗിൽ നിന്ന് അമ്മ നൽകിയ കത്ത് എടുത്തു. അതിൽ എഴുതിയിരുന്നത് –
“മകനേ, പേടിക്കണ്ട. ഞാൻ ഈ ട്രെയിനിന്റെ പിന്നിലെ ബോഗിയിൽ ഞാനും ഉണ്ട്. നീ ഒറ്റക്കല്ല യാത്ര ചെയ്യുന്നത്. അമ്മ നിന്നോടൊപ്പം തന്നെയുണ്ട്. അമ്മാവൻ അടുത്ത സ്റ്റേഷനിൽ നിന്നെ കൂട്ടിക്കൊണ്ടു പോകാൻ ഉണ്ടാകും. നീ ധൈര്യമായി ഇരിക്കണം.”
കത്ത് വായിച്ചതോടെ കുട്ടിയുടെ പേടി മാറി. മുഖത്ത് വീണ്ടും ചിരി തെളിഞ്ഞു. ആത്മവിശ്വാസത്തോടെ യാത്ര പൂർത്തിയാക്കി.
കഥയുടെ പാഠം:
“ജീവിതവും ഇങ്ങനെ തന്നെയാണ്. പലപ്പോഴും നമ്മൾ ഒറ്റപ്പെട്ടവരാണെന്ന് തോന്നും. എന്നാൽ ദൈവം എല്ലായ്പ്പോഴും നമ്മോടൊപ്പം ഉണ്ടാകും. വിശ്വാസം ഉണ്ടെങ്കിൽ പേടി മാറും. ജീവിതയാത്ര ആത്മവിശ്വാസത്തോടെ പൂർത്തിയാക്കാം.